അവൻ
അവനെ ഞാൻ ആദ്യമായി കണ്ടത് എന്നാണെന്ന് വ്യക്തമായി ഓർമ്മയില്ല. ഇന്നലെ കഴിഞ്ഞ കാര്യങ്ങൾപോലും ഓർത്തുവെക്കാൻ ഇന്ന് ബ്രെയിനിന് വയ്യെന്നായിട്ടുണ്ട്. ഏതായാലും ഇന്ന് ആ ദിവസത്തിന് ഒട്ടും പ്രസക്തി ഇല്ലല്ലോ. അത്രമാത്രം ഇന്ന് ഞാൻ അവനെ ഇഷ്ടപ്പെടുന്നു .
സൂക്ഷിച്ചു നോക്കിയാൽ അവൻ്റെ ആ നില്പ് ആ നടത്തം, ആ നോട്ടം എല്ലാറ്റിനും ഒരു പ്രത്യേക ഭംഗി തന്നെ. എത്ര ഇഷ്ടപ്പെട്ട ഭക്ഷണമായാൽപോലും ധൃതി പിടിക്കാതെ ആസ്വദിച്ചു കഴിക്കുന്നതാണ് അവൻ്റെ ഒരു ശീലം. എന്തിനേക്കാളുമുപരി എൻ്റെ സാമീപ്യം അവന് കൂടുതൽ സന്തോഷം നൽകുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അവനോടൊപ്പം എത്ര സമയം ചെലവഴിച്ചാലും മതിയാവില്ല എനിക്ക്. മറ്റ് എന്തിനേക്കാളും അവന് പ്രിയം എന്നോടൊപ്പം സമയം ചെലവഴിക്കുന്നതാണ് എന്ന് അമ്മയ്ക് അറിയാമെങ്കിലും പരീക്ഷാ സമയങ്ങളിൽ അവൻ്റെ അടുത്ത് പോകരുത് എന്ന് അമ്മ കർശനമായി വിലക്കാറുണ്ട്. പക്ഷെ അമ്മയുടെ കണ്ണ് വെട്ടിച്ചെങ്കിലും അല്പം സമയം ഞാൻ അവൻ്റെകൂടെ ചെലവഴിക്കും. അത് കണ്ടു കഴിഞ്ഞാൽ അമ്മ അവനെ താക്കീതു ചെയ്യും. ഇങ്ങനെ പോയാൽ ഇനി നിന്നെ ഞാൻ വിടില്ല എന്നു പറയുമ്പോൾ അവൻ്റെ കണ്ണ് നിറയുന്നത് ഞാൻ മാത്രമേ കാണാറുള്ളു. കാരണം അവൻ്റെ ഓരോ സ്പന്ദനങ്ങളും അറിയുന്ന വ്യക്തി വീട്ടിൽ ഞാൻ മാത്രമാണ്. എത്ര തന്നെ പറഞ്ഞാലും അപ്പുവിന് അവനെ പേടിയാണ്. അതു മനസിലാക്കിയിട്ടാണോ എന്തോ അപ്പുവിനെ കാണുമ്പോൾ തമാശക്കെന്നോണം അവൻ ബൌ ബൌ എന്ന് ശബ്ദമുണ്ടാക്കും. അതു കേൾക്കുമ്പോഴേക്കും അപ്പു സ്ഥലം വിടും. അടുത്ത വീടുകളിലെല്ലാം കള്ളന്മാർ പരീക്ഷണം നടത്താറുണ്ടെങ്കിലും ഞങ്ങളുടെ വീട്ടിൽ അവൻ വന്നതിൽപ്പിന്നെ ആരും അതിന് ധൈര്യം കാണിച്ചിട്ടില്ല. അപ്പുവിനൊഴികെ മറ്റെല്ലാവരുടേയും പ്രിയപ്പെട്ടവൻ ഇന്ന് അവൻ തന്നെ.....
.
നയകുട്ട്യേ ആണോ ഉദേശിച്ചത്?
ReplyDeleteഅതേ
Deleteനയകുട്ട്യേ ആണോ ഉദേശിച്ചത്?
ReplyDeleteNannayitundu👍🏻👍🏻👍🏻
ReplyDelete