Posts

Showing posts from September, 2020

അവൻ

                   അവനെ ഞാൻ ആദ്യമായി കണ്ടത്   എന്നാണെന്ന് വ്യക്തമായി ഓർമ്മയില്ല.  ഇന്നലെ കഴിഞ്ഞ കാര്യങ്ങൾപോലും ഓർത്തുവെക്കാൻ ഇന്ന്  ബ്രെയിനിന് വയ്യെന്നായിട്ടുണ്ട്.  ഏതായാലും ഇന്ന് ആ ദിവസത്തിന്  ഒട്ടും പ്രസക്തി ഇല്ലല്ലോ.  അത്രമാത്രം ഇന്ന് ഞാൻ അവനെ ഇഷ്ടപ്പെടുന്നു .                      എങ്ങനെ ഞാൻ അവനോട് ഇത്രമാത്രം അടുത്തു?   അതും അറിയില്ല. അവൻ്റെ ഗാംഭീര്യത്തോടെയുള്ള ആ  നടത്തവും സ്നേഹം തുളുമ്പുന്ന ആ നോട്ടവുമാണ് എന്നെ കൂടുതൽ ആകർഷിച്ചതെന്ന് തോന്നുന്നു.   ക്ലാസിൽ പോകുന്നതിനു മുമ്പും ക്ലാസ് കഴിഞ്ഞ് വന്നതിനുശേഷവും ആരും കാണാതെ അവനുമായി അല്പം സല്ലപിക്കാതെ  സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ല എന്നായിരിക്കുന്നു.  അതിനായി ഇമവെട്ടാതെയുള്ള അവൻ്റെ കാത്തിരിപ്പ്  കാണാൻ തന്നെ ഒരു രസമാണ്.  എൻ്റെ അരികിലെത്തിയാൽ ഒന്ന്  തഴുകാനായി ആ കൈ നീട്ടിത്തരുന്നത്  അവന് ഒരു ദിനചര്യയായിട്ടുണ്ട്.  മിനുമിനുത്ത ആ കൈകൾ തഴുകുന്നത് എനി...